Sunday, February 27, 2011

സ്വയംസഹായ സംഘങ്ങള്‍[Self-Help Groups]

ഒരു ശതമാനം ആളുകള്‍ക്ക് വിക്കുള്ളതായിട്ട് ലോകത്തില്‍ അംഗികരിക്കപ്പെട്ടിരിക്കെ, മൂന്നു കോടിയില്‍  കൂടുതല്‍ ജനസംഖ്യയുള്ള കേരളത്തില്‍ മൂന്നു ലക്ഷത്തിനടുത്ത് വിക്കുള്ളവരുടെന്നു കണക്കാക്കാം . വിക്കുള്ളവരില്‍  നാലില്‍ മുന്നുപേര്‍  പുരിഷന്മാരും ബാക്കി നാലില്‍ ഒന്ന് സ്ത്രികളുമാണ്. വിക്കലിനുള്ള 'സ്വയം ചികിത്സ' യുടെ ഗുണങ്ങള്‍ നിലനിര്‍ത്തികൊണ്ടു പോകാനുള്ള നല്ല ഒരു  ഉപാധിയാണ്‌   സ്വയംസഹായ സംഘങ്ങള്‍.

സ്വയംസഹായ സംഘങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ .

1) സ്വയം സഹായ സംഘം തുടങ്ങാന്‍ 2 പേര്‍ മതിയാകും. അംഗസംഖ്യ പത്തുപേരില്‍ അധികമായാല്‍ രണ്ടാമത്തെ ഒരു സംഘം തുടങ്ങുന്നത്‌ ഉചിതമായിരിക്കും. കാരണമെന്തന്നാല്‍ , ഒരു സംഘം ഒരു മണിക്കൂര്‍ കൂടിയാല്‍ തന്നെ, പത്തുപേരില്‍ കൂടുതല്‍ ആളുകള്‍ക്ക് 3-5  മിനിറ്റില്‍ കൂടുതല്‍  സംസാരിക്കാന്‍ സമയം ലഭിക്കുകയില്ല . എല്ലാവര്‍ക്കും സംസാരിക്കാനും ചിന്തകള്‍ പങ്കുവയ്ക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുകയെന്നത് പ്രാധാന്യമാണ്‌.


2) വിക്കലില്‍ നിന്നു  പുറത്തുവന്നുകൊണ്ടിരിക്കുന്ന ഒരു വ്യക്തി  ആയിരിക്കണം  കൂട്ടയ്മയ്ക്ക്‌ നേതൃത്വം നല്‍കുന്ന കോ-ഓര്‍ഡിനേറ്റര്‍. വിക്കലിനു  അറിയപ്പെടുന്ന ഒരു 'സൌഖ്യം'  ഇല്ലെകിലും വിക്കലനുഭവപ്പെടുന്ന ഒരു വ്യക്തി തന്റെ സംസാരത്തില്‍ വരാവുന്ന പ്രശ്നം അംഗീകരിക്കുകയും, അതിനെ പറ്റി ഏതെങ്കിലും  ഊര്‍ജ്ജസ്വലമായി ചെയ്യാന്‍ തുടങ്ങുകയും ചെയുമ്പോള്‍ ആ വ്യക്തി വിക്കലില്‍ നിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്നതായിട്ട് കരുതാം.


3)കോ-ഓര്‍ഡിനേറ്റര്‍ കൂട്ടയ്മയെ അതിന്റെ ലക്‌ഷ്യത്തിലേക്ക്  എത്തിക്കാന്‍  ശേഷിയുള്ള വ്യക്തിയായിരിക്കണം.എല്ലാ അംഗങ്ങള്‍ക്കും തുല്യവസരം ലഭികുന്നുവെന്നു ഉറപ്പു വരുത്തുകയും,ചില  അംഗങ്ങള്‍ക്ക്  ചില കാരണങ്ങള്‍ കൊണ്ട്  ആവശ്യമായ പരിഗണനകള്‍ നല്‍കുകയും, കുട്ടായ്മയില്‍  വിരസത വരാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യണം .


[ As it is accepted in the world that 1 percent of the population stammers, it can be estimated that 3 Lakhs out of the 3 Crore people in Kerala, has a stammer. Three by fourth out of the PWS are men and the rest one fourth is women. Self-help groups are one of the good ways to maintain the effects of "self therapy" for stammer.

Some guides to implement self-help groups

1) Two persons are enough to start a self-help group. If the number of members become more than 10, it is better to form a second group. The reason is that, even if the group meets for one hour, not more than 10 people would get the time to speak for 3-5 minutes. It is important that everyone should get the time to speak and share thoughts.

2) The co-ordinator who leads the group should be a person who is coming out of stammering. Even if there is no known 'cure' for stammer, when a person accept his/her speech problem and starts to do something actively for it, he/she can be considered to be coming out of stammering.

3)Co-ordinator should be a person who has the ability to guide the group towards its destination. Should make sure that all members are getting equal opportunities, give considerations to people who require it for some reasons and take particular care to prevent boredom and repetitiveness. ]

I thought to translate some literature on stammering into malayalam. Hope someone, sometime, somehow will find it helpful.