വിക്കലനുഭവപ്പെടുന്നവര്‍ക്കുള്ള ചില മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍
1) മനപ്പൂര്‍വ്വം വേഗം കുറച്ചു സംസാരിക്കുന്ന സ്വഭാവം രൂപികരിക്കുക.
2) ബലം കൊടുക്കാതെ മൃദുവായി സംസാരിക്കുക. ഭയമുള്ള വാക്കുളുടെ ആദ്യ സ്വരം നീട്ടി പറയുക .
3) വിക്കല്‍ മറച്ചുവയ്കാന്‍ ശ്രമിക്കരുത് . തുറന്നു വിക്കുക .
4) വിക്കുമ്പോല്‍ , മുഖത്തോ ശരീരത്തിലേവിടെങ്കിലുമോ അസ്വഭാവികമായ ഭാവങ്ങളോ ചലനങ്ങളോ വരുന്നുണ്ടോയെന്ന് നിരിക്ഷിച്ച് നീക്കം ചെയ്യുക.
5) ഭയം മൂലം വാക്കുകള്‍ മാറ്റുന്നതും, പകരം വാക്കുകള്‍ ഉപയോഗികുന്നതും ഒഴിവാക്കുക.
6) സംസാരിക്കുമ്പോള്‍ ശ്രവിക്കുന്നവരുടെ കണ്ണില്‍ നോക്കി സംസാരിക്കുക.
7) വിക്കുമ്പോള്‍, സംസാരപേശികള്‍ എന്താണ് തെറ്റായി ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക .
8) ബ്ലോക്ക് കറക് ഷന് രീതികള്‍ വിനിയോഗം ച്ചെയുക .
a) പോസ്റ്റ്-ബ്ലോക്ക് കറക് ഷന്
വിക്കല്‍ വന്ന വാക്കിനു ശേഷം മൌനം അവലംമ്പിച്ച്, എവിടെ തെറ്റ് പറ്റിയെന്ന് മനസ്സിലാക്കുകയും, എങ്ങനെ അത് തിരുത്താമെന്നു ഉദ്യേശിച്ചശേഷം മാത്രം തുടരുക
b)ഇന്‍-ബ്ലോക്ക് കറക് ഷന്
വിക്കല്ലിന്റെ ഇടയില്‍ , നിര്‍ത്തുകയോ , വീണ്ടും പറയാന്‍ ശ്രമിക്കുകയോ ചെയ്യാതെ , വിക്കുന്നത് പതുക്കെയാക്കി , അത് സുഗഗമായ് നീട്ടിപറയുക.
c) പ്രീ ബ്ലോക്ക് കറക് ഷന്
വിക്കല്‍ വരുമെന്ന് അനുഭവപെട്ടാല്‍ ആ വാക്ക് പറയുനതിനു മുന്‍പ് മൌനം അവലംമ്പിച്ച് ആ വാക്കില്‍ സാധാരണ എങ്ങനെ വിക്കാറുണ്ട് എന്ന് ചിന്തിക്കുക. എങ്ങനെ അത് തിരുത്താം എന്ന് മനസ്സിലാക്കിയ ശേഷം മാത്രം ആ വാക്ക് പറയുക .